എല്‍ ഡി സി സാധ്യതാ പട്ടിക: ഉദ്യോഗാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ല


മലപ്പുറം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 45 ദിവസത്തിനകം ഉത്തരപേപ്പര്‍ റീചെക്കിങിനും, ഒ എം ആര്‍ ഉത്തര കടലാസിന്റെ പകര്‍പ്പ് ലഭിക്കാനും പി.എസ് സി പരീക്ഷയെഴുതിയവര്‍ക്ക് അവസരമുണ്ടെന്നിരിക്കെ എല്‍ ഡി സി മാര്‍ക്ക് വ്യത്യാസത്തെക്കുറിച്ചുള്ള പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ജില്ലാ പി എസ് സി ഓഫീസര്‍ എന്‍ രാജഗോപാല്‍ അറിയിച്ചു. ഒ എം ആര്‍ ഉത്തരകടലാസിന്റെ പകര്‍പ്പ് ലഭിക്കാന്‍ '0051psc 800otherreceipts99otherreceipts' ഹെഡ് ഓഫ് അക്കൗണ്ടില്‍ 200 രൂപ ട്രഷറിയില്‍ ചലാന്‍ അടച്ച് ഒറിജിനല്‍ ചലാന്‍ സഹിതം അപേക്ഷ നല്‍കണം. ജില്ലാതല പരീക്ഷകളുടെ ഒ എം ആര്‍ ഉത്തരകടലാസിന്റെ പകര്‍പ്പ് ലഭിക്കാന്‍ ജില്ലാ ഓഫീസര്‍ക്കും, സംസ്ഥാന തല പരീക്ഷകളുടെ ഒ എം ആര്‍ പകര്‍പ്പിന് ഡെപ്യൂട്ടി സെക്രട്ടറി, പരീക്ഷ വിഭാഗം, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍, പട്ടം, തിരുവനന്തപുരം - 695003 വിലാസത്തില്‍ അയക്കണം. ഒ എം ആര്‍ ഷീറ്റിന്റെ എ ബി ഭാഗങ്ങളുടെ പകര്‍പ്പാണ് ലഭിക്കുക. സ്വന്തം ഉത്തരകടലാസിന്റെ പകര്‍പ്പുകള്‍ക്ക് മാത്രമേ അപേക്ഷ നല്‍കാവൂ. അസാധുവായ ഉത്തരകടലാസിന്റെ പകര്‍പ്പുകള്‍ ലഭിക്കില്ല. ഉത്തരപേപ്പറിന്റെ റീ ചെക്കിങിന് 50 രൂപയാണ് ഫീസ്. ചലാന്‍ അടക്കേണ്ട ഹെഡ് ഓഫ് അക്കൗണ്ട് '0051psc105state psc99examinationfee'. അപേക്ഷാഫോം പി എസ് സി വെബ് സൈറ്റില്‍ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ് എന്ന ലിങ്കില്‍ നിന്ന് ലഭിക്കും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم