കോട്ടയ്ക്കല്‍ പൂരത്തിന് തുടക്കം

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ പൂരം എന്നറിയപ്പെടുന്ന വിശ്വംഭരക്ഷേത്രോത്സവത്തിനു തുടക്കം. തിടമ്പേന്തിയ ഗജവീരന്മാര്‍ക്കൊപ്പം പഞ്ചവാദ്യവും മേളവും അകമ്പടിയേകിയ എഴുന്നള്ളിപ്പ് ആകര്‍ഷണമായി. പനമണ്ണ ശശി, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍ എന്നിവരുടെ തായമ്പകയിലെ താളവിസ്മയം ഉല്‍സവരാവിനു സുകൃതമായി. നാഗസ്വരം, ചാക്യാര്‍കൂത്ത്, വെടിക്കെട്ട്, സന്ധ്യാവേല, ആറന്മുള ശ്രീകുമാരനും സംഘവും അവതരിപ്പിച്ച നാഗസ്വരക്കച്ചേരി എന്നിവയും ഉണ്ടായി. തിങ്കളാഴ്ച രാത്രി ആട്ടവിളക്കിനു തിരിതെളിയും. പിഎസ്‌വി നാട്യസംഘം കലാകാരന്മാര്‍ക്കു പുറമെ പ്രമുഖ കഥകളി ആശാന്മാര്‍ അരങ്ങിലെത്തും. 24ന് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post