മലപ്പുറം: ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വോജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ലു) മലപ്പുറം ജില്ലക്ക് നഷ്ട്ടമാവതെ ഉടന്‍ സ്ഥലം കണ്ടെത്താന്‍ സര്‍ക്കാര്‍ തയ്യാറവണമെന്ന് എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഉപരി പഠന യോഗ്യത നേടുന്ന ജില്ലയായ മലപ്പുറത്തിന് അനുവദിച്ച ഈ അവസരം പഴാക്കതെ സൂക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. കാലിക്കറ്റ് സര്‍വകലാ ശാല ക്യാമ്പസിലെ ഒഴിഞ്ഞ് കിടക്കുന്ന ഏക്കറകണക്കിന് ഭൂമി ഇതിനായി ഉപയോഗ പെടുത്താം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സി .കെ ശക്കീര്‍, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, സി കെ എം ഫാറൂഖ്, ശിഹാബുദ്ദീന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, പി കെ മുഹമ്മദ് ശാഫി, എം അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു.
ഇഫ്‌ലു ജില്ലക്ക് നഷ്ടമാവരുത്: എസ് എസ് എഫ്
Malappuram News
0
إرسال تعليق