ഫെയര്‍ സ്‌റ്റേജ് പുനര്‍ നിര്‍ണയിച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

വളാഞ്ചേരി: വളാഞ്ചേരി-കരേക്കാട് ചേനാടന്‍കുളമ്പ് റൂട്ടിലെ ഫെയര്‍ സ്‌റ്റേജ് പുനര്‍ നിര്‍ണയിച്ച നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. പ്രസ്തുത റൂട്ടിലെ ഫെയര്‍ സ്‌റ്റേജില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌റ്റേജ് പുനര്‍നിര്‍ണയിച്ചത്. ഇതിനെതിരെ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ വളാഞ്ചേരി ഏരിയാ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് പുതിയ ഉത്തരവ്. ചൊവാഴ്ച്ച മുതല്‍ ഈ റൂട്ടില്‍ പഴയ ബസ് ചാര്‍ജാണ് യാത്രക്കാരില്‍നിന്നും വാങ്ങുകയെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റ്‌ഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post