തിരൂര്‍ : പോലീസുകാര്‍ക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണം. സംഭവവുമായിബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. തൃപ്രങ്ങോട് പഞ്ചായത്തിലെ ചെറിയ പറപ്പൂരില്‍ കടവില്‍ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് പോലീസുകാര്‍ക്ക് നേരെ മണല്‍മാഫിയയുടെ ആക്രമണമുണ്ടായത്. എ ആര്‍ ക്യാമ്പിലെ സിവില്‍ ഓഫിസര്‍മാരായ ഷിനോ തങ്കച്ചന്‍ (26), ഷിബി രാജ് (30) എന്നിവര്‍ക്ക് നേരെയായിരുന്നു മാഫിയയുടെ പരാക്രമം. ഇവര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തിരൂര്‍ ഡി വൈ എസ് പി. കെ സലീമിന്റെ നിര്‍ദേശ പ്രകാരമായിരുന്നു പോലീസുകാര്‍ കടവില്‍ പാസ് പരിശോധനക്കെത്തിയത്. പാസിന്റെ മറവില്‍ കൂടുതല്‍ ലോഡ് കൊണ്ടുപോകാന്‍ ശ്രമിച്ചത് തടഞ്ഞതോടെ മണല്‍മാഫിയ പോലീസുകാരെ വളയുകയും മര്‍ദിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തിരൂരില്‍ നിന്ന് കൂടുതല്‍ പോലീസുകാരെത്തിയാണ് പരുക്കേറ്റ പോലീസുകാരെ ആശുപത്രിയിലെത്തിച്ചത്. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ലോറി െ്രെഡവര്‍ ഷാജി ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതെന്ന് എസ് ഐ. പി ജ്യോതീന്ദ്രകുമാര്‍ അറിയിച്ചു.
പോലീസിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം; മൂന്ന് പേര്‍ക്കെതിരെ കേസ്
Malappuram News
0
إرسال تعليق