തൃശൂരില്‍ വാഹനാപകടത്തില്‍ 40 പേര്‍ക്ക് പരുക്ക്

തൃശൂര്‍: വാടാനപ്പള്ളി ദേശീയപാത17ല്‍ പുതുക്കുളങ്ങരയ്ക്ക് സമീപം സ്വകാര്യ ബസ്സും ടിപ്പര്‍ലോറിയും പിക്കപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് അപകടം.
ഓട്ടോറിക്ഷയില്‍ ഉരസ്സിയശേഷം സ്വകാര്യ ബസ്സ് ടിപ്പര്‍ലോറിയില്‍ ഇടിക്കുകയായിരുന്നു.
ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളരും ആക്ട്‌സ് പ്രവര്‍ത്തകരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ തൃത്തല്ലൂര്‍ നാലകത്ത് നൗഷാദ് (32), വാടാനപ്പള്ളി രായംമരക്കാര്‍ അബൂബക്കര്‍ (40), പഴുവില്‍ പുതുപ്പള്ളി മാധവന്റെ ഭാര്യ വിലാസിനി (64), പരുത്തിപ്പുള്ളി കടരിയ പറമ്പില്‍ സുന്ദരി (47), വാടാനപ്പള്ളി പച്ചാമ്പുള്ളി മണി (38), തളിക്കുളം മുതിരപ്പറമ്പില്‍ ജയപ്രകാശന്‍ (62), ചളിങ്ങാട് കണ്ണമ്പുഴ ഷമീരജമാല്‍ (40), പഴയൂര്‍ തെരുവത്ത് ജാസിം (രണ്ടര), തെരുവത്ത് അയ്മുണ്ണി (65), ചേറ്റുവ പോക്കാക്കില്ലത്ത് ഹാജിറ (40), പുതിയകാവ് വടത്തല ഷൈലജ (40), കഴിമ്പ്രം ചാമക്കാലയില്‍ അബ്ദുള്ള (48), വാസന്തി, ജിഷ എന്നിവരെ തൃശ്ശൂര്‍ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കയ്പമംഗലം കൊച്ചുവീട്ടില്‍ സഫിയ (48), ഫസീല (28), റസീന (ഏഴ്), കോഴിക്കോട് മാധവ നിവാസില്‍ ദാമോദരന്‍ (58), ഭാര്യ ദേവയാനി (48), മാധവ നിവാസില്‍ ദീദു (18), വെളിയന്നൂര്‍ ചിറ്റിലപ്പിള്ളി വറീത് (66), ഇടശ്ശേരി പണിക്കവീട്ടില്‍ സൈനുദ്ദീന്‍ (55), കാറളം കൈതവളപ്പില്‍ സുബ്രഹ്മണ്യന്‍ (58), കയ്പമംഗലം വലിയപറമ്പില്‍ സന്തോഷ് (44), ചെന്ത്രാപ്പിന്നി ആലപ്പാട്ട് ജെയിംസ് (41) എന്നിവരെ ഏങ്ങണ്ടിയൂര്‍ എം.ഐ. ആസ്?പത്രിയിലും ബാബു (45), ഷിഹാസ് (26), ഷെനു (22) എന്നിവരെ തൃത്തല്ലൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم