മലപ്പുറം: കോട്ടക്കല്‍ ശശിധരന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും കഥകളി, ശാസ്ത്രീയ സംഗീത മേഖലകളില്‍ വളര്‍ന്ന് വരുന്ന കാലാകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വസുന്ധിരാ ട്രസിറ്റിന്റെ രണ്ടാം വാര്‍ഷികാഘോഷം മെയ് 26ന് വൈകീട്ട് അഞ്ചിന് കോട്ടക്കല്‍ മുനിസിപ്പാലിറ്റി കമ്യൂണിറ്റിഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്യവൈദ്യശാല ചീഫ് സുപ്രണ്ട് പി മാധവന്‍കുട്ടി വാര്യരുടെ അധ്യക്ഷതയില്‍ അര്യവൈദ്യശാല ധാര്‍മാശുപത്രി സുപ്രണ്ട് ഡോ. പി ബാലചന്ദ്രവാര്യര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഈ വര്‍ഷത്തെ കഥകളിക്കുള്ള (വേഷം) വസുന്ധിരാ പുരസ്‌കാരം കലാമണ്ഡലം പ്രദീപിനും ശാസ്ത്ര സംഗീതത്തിനുള്ള പുരസ്‌കാരം അക്കരൈ സുബ്ബലക്ഷിമിക്കും ആര്‍ട്ടിസ്റ്റ്് മ്പൂതിരി സമ്മാനിക്കും. ഡോ. എം വി നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍ സംസാരിക്കും. തുടര്‍ന്ന് അക്കരൈ എസ് സുബ്ബലക്ഷമിയും അക്കരൈ എസ് സ്വര്‍ണലതയും നയിക്കുന്ന വയലിന്‍ കച്ചേരി അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ കോട്ടക്കല്‍ ശിധരന്‍, കീര്‍ത്തിക് ശശിധരന്‍, സി എം ഉണ്ണികൃഷ്ണന്‍ സംബന്ധിച്ചു.
English Summery
Vasundhira Annual celebration on 26th
Post a Comment