Hi guest ,  welcome  |  Visit Kvartha  |  Visit Keralaflash  |  Reading Problem? Download Font
Read More Malappuram News
Showing posts with label INL. Show all posts
Showing posts with label INL. Show all posts

കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് INL മാര്‍ച്ച് നടത്തി

Written By Kasargodvartha on Sunday, November 4, 2012 | 9:57 AM

INL Airport March, Malappuram
കൊണ്ടോട്ടി: എയര്‍ ഇന്ത്യ പ്രവാസികളോട് തുടരുന്ന അനീതിക്കെതിരെയും അടിക്കടി സര്‍വീസ് റദ്ധാക്കുന്നതിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാര്‍ച്ച് നടത്തി.

രാവിലെ കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള പരിസരത്ത് പോലീസ് തടഞ്ഞു. ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി വിദേശത്ത് കഷ്ടപ്പെടുന്ന പ്രവാസികളോട് എയര്‍ ഇന്ത്യയും കേന്ദ്ര സര്‍ക്കാരും കാണിക്കുന്ന അ­നീതിക്കെതിരെ ഐ എന്‍ എല്‍ ആരംഭിക്കുന്ന ശക്തമായ പ്രക്ഷോഭത്തിന്റെ തുടക്കമാണ് എയര്‍ പോര്‍ട്ട് മാര്‍ച്ചെന്ന് അദ്ദേഹം പറഞ്ഞു.

കെ പി ഇസ്മാഈല്‍, ബി ഹംസ ഹാജി, എന്‍ കെ അബ്ദുല്‍ അസീസ്, ജില്ലാ പഞ്ചായത്ത് അംഗം നസീമ മേടപ്പില്‍, കേച്ചരി മുഹമ്മദ് കുട്ടി പ്രസംഗിച്ചു. ഒ കെ തങ്ങള്‍, സി എച്ച് മുസ്തഫ, പി കെ എസ് മുജീബ് ഹസ്സന്‍, സര്‍മദ് ഖാന്‍, സ്വാലിഹ് മേടപ്പില്‍, ഒ പി സലിം, ബശീര്‍ അഹമ്മദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.

Keywords: Malappuram, Karippur, Air India, INL, March, Kondotty, Kolathur, Airport.
9:57 AM | 0 comments

എസ് പി ഓഫീ­സി­ലേക്ക് മാര്‍ച്ച് നട­ത്തി

Written By mvarthasubeditor on Thursday, June 14, 2012 | 12:24 PM

മല­പ്പുറം: കുനി­യില്‍ കൊല­പാ­തക കേസില്‍ പ്രതി­പ്പ­ട്ടി­ക­യി­ലുള്ള പികെ ബഷീര്‍ എം എല്‍ എയെ അറസ്റ്റ് ചെ­യ്യ­ണ­മെന്നാ­മെ­ന്നാ­വ­ശ്യ­പ്പെട്ട് ഐ എന്‍ എല്‍ എസ് പി ഓഫീ­സി­ലേക്ക് മാര്‍ച്ച് നട­ത്തി. സംസ്ഥാന സെക്ര­ട്ട­റി­യേറ്റ് അംഗം എന്‍ കെ അബ്ദുല്‍ ഹനീഫ ഉദ്ഘാ­ടനം ചെയ്തു. ജില്ലാ സെക്ര­ട്ടറി സി എച്ച് മുസ്ഥ­ഫ, എന്‍ വൈ എല്‍ സംസ്ഥാന സെക്രട്ടറി സ്വാലിഹ് മഠ­ത്തില്‍, ജില്ലാ പ്രസി­ഡന്റ് മുജീബ് ഹസന്‍, ആഷിക് പ്രസം­ഗി­ച്ചു.
Keywords: Malappuram, Inl Politics march
12:24 PM | 0 comments

കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: ഐ എന്‍ എല്‍

Written By Malappuram News on Friday, April 13, 2012 | 1:34 AM

മലപ്പുറം: മുസ്‌ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിഷയം യു ഡി എഫിന്റെ ആഭ്യന്തരകാര്യം മാത്രമാണെന്നും അത് പൊതു ചര്‍ച്ചയാക്കുകയും വര്‍ഗ്ഗീയചര്‍ച്ചക്ക് വേദിയാകുകയും അവസാനം ലീഗിന് കിഴടങ്ങുകയും ചെയ്ത കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും ഐ എല്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ പി ഇസ്മായില്‍ ആവശ്യപ്പെട്ടു. ഇങ്ങനെ നേടിയ മന്ത്രി പദവി മുസ്‌ലിം ലീഗിന് കോട്ടമാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും കാലം മലപ്പുറം ജില്ലാ ലീഗ് കുത്തകയാക്കിവെച്ചിട്ടും ജില്ല ഇന്നും പിന്നോക്ക ജില്ലയുടെ പട്ടികയിലാണ് വരുന്നതെന്ന വൈരുധ്യവും അദ്ദേഹം ചൂണ്ടികാട്ടി.
1:34 AM | 0 comments

for MORE News select date here

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Articles

Obituary

Gulf

Followers