റഹ്മ­ത്ത് ഇ­നി ഔ­ദ്യോഗി­ക വാ­ഹ­ന­ത്തി­ന്റെ സാരഥി


 Driving, Women, Malappuram, State, Board-Corporation, Husband, Children, India, Keralaമലപ്പു­റം: സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ് (കെ.എസ്.എസ്.ഡബ്‌ള്യു.ഡി) അ­ധ്യ­ക്ഷ ഖ­മ­റുന്നി­സ അന്‍­വ­റിന്റെ വാഹ­ന­ത്തിന്റെ സാരഥിയാ­യി താനൂര്‍ മൂച്ചിക്കലിലെ സി. റഹ്മത്തി­നെ നി­യ­മിച്ചു.

മൂച്ചിക്കല്‍ ചുങ്കത്ത് പരേതരായ മുഹമ്മദ്‌കോ­യ­ - ഖദിയക്കുട്ടി ദമ്പതികളുടെ പത്ത് മക്കളില്‍ ആറാമത്തവളായ റഹ്മത്തിന് (43) ഡ്രൈ­വിം­ഗ് ജോലി മാത്രമല്ല, ഹരവും ഹോബിയുമാ­ണ്.

ഭര്‍ത്താവും രണ്ട് മ­ക്ക­ളു­മു­ള്ള റ­ഹ്മത്ത് 2001 ലാണ് ഡ്രൈ­വിം­ഗ് പഠി­ച്ച­ത്. തു­ടര്‍ന്ന ഡ്രൈ­വിം­ഗ് സ്­കൂള്‍ തു­ട­ങ്ങാ­നാ­യി വനിതാ വികസന കോര്‍പറേ­ഷന്‍ ബാ­ങ്കില്‍ നിന്നും ഒരുലക്ഷം രൂപ വായ്­പ എ­ടുത്ത് മാരുതി കാര്‍ വാ­ങ്ങി ബാക്കി തുകകൊണ്ട് 'ന്യൂ ഇന്ത്യ ഡ്രൈ­വിം­ഗ് സ്‌കൂള്‍' എന്ന സ്ഥാ­പ­നം തുടങ്ങി. ഡ്രൈ­വിം­ഗ് പഠി­ക്കാ­നാ­യി കൂ­ടു­തല്‍ സ്­ത്രീ­കള്‍ വ­ന്നു­തു­ട­ങ്ങി­യ­തോ­ടു സ്ഥാപ­നം പ­ച്ച പി­ടി­ച്ചു തു­ട­ങ്ങി.

പത്തുവര്‍ഷത്തിനി­ടെ ആ­യി­ര­ത്തി­ല­ധി­കം സ്­ത്രിക­ളെ ഡ്രൈ­വിം­ഗ് പഠി­പ്പിച്ച ആത്മവി­ശ്വാ­സം റ­ഹ്മ­ത്തി­നുണ്ട്. ഭര്‍ത്താവ് അബ്ദുറസാഖും മകന്‍ റഫീഖും ഡ്രൈ­വിം­ഗ് മേഖലയിലെത്തിയതോടെ ഡ്രൈ­വിം­ഗ് സ്‌കൂളി­ന് കൂ­ടു­തല്‍ പ്ര­ശ­സ്­തി നേ­ടാന്‍ ക­ഴി­ഞ്ഞു.

കെ.എസ്.എസ്.ഡബ്‌ള്യു.ബി അധ്യക്ഷ­യാ­യി ചു­മ­ത­ല­യേറ്റപ്പോള്‍ ഔ­ദ്യോഗിക കാര്‍ ഓടി­ക്കാന്‍ വനിതാ ഡ്രൈ­വ­റെ നി­യ­മി­ക്കാന്‍ ഖ­മ­റുന്നിസ തീ­രു­മാ­നി­ക്കു­ക­യ­യും റഹ്മത്തി­നെ ചു­മ­ത­ല­യേല്‍­പി­ക്കു­കയും ചെ­യ്തു. കെ.എല്‍ ­1 എ.യു 8911 കാറില്‍ റഹ്മത്ത് ഡ്രൈ­വിം­ഗ് സീറ്റിലിരിക്കുമ്പോള്‍ ഖമറുന്നീസ അന്‍­വ­റിന് കൂട്ടിന് ഒരു വനിത ഉണ്ടല്ലോ എ­ന്ന­ആ­ശ്വാ­സമാണ തോ­ന്നുന്ന­ത്.

Keywords: Driving, Women, Malappuram, State, Board-Co- orporation, Husband, Children, India, Kerala.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post