സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും: വിദ്യാഭ്യാസ മന്ത്രി.

മലപ്പുറം: സര്‍ക്കാര്‍ ഫണ്ടും ജനപ്രതിനിധികളുടെ ഫണ്ടും ഉപയോഗിച്ച് പി.റ്റി.എയുടെ സഹായത്തോടെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് പറഞ്ഞു.

15 കോടി ചെലവഴിച്ച് 'ഫ്യൂച്ചര്‍ സ്‌കൂള്‍' പദ്ധതി നടപ്പിലാക്കും. പദ്ധതിയില്‍ മണ്ഡലത്തിലെ ഒരു സ്‌കൂളില്‍ ലൈബ്രറി, ലാബ്, കംപ്യൂട്ടര്‍ ലാബ് തുടങ്ങിയവയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കും. ശാരീരിക-മാനസിക പീഡനങ്ങളേല്‍പ്പിക്കുന്ന അധ്യാപകരെ അധ്യാപനത്തില്‍നിന്ന് ഒഴിവാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. പുതിയ വിദ്യാഭ്യസ ജില്ലകള്‍ രൂപീകരിക്കും. ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന് ജില്ലാ തലത്തില്‍ ഓഫീസുകളാരംഭിക്കും. 

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ നല്‍കാനുള്ള സംവിധാനമൊരുക്കും. എറ്റവും നല്ല പി.റ്റി.എ കമ്മിറ്റിക്ക് സ്‌കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും തെരഞ്ഞെടുക്കുന്ന മറ്റ് പി.റ്റി.എ കമ്മിറ്റികള്‍ക്ക് യഥാക്രമം നാല്, മൂന്ന്, രണ്ട്, ഒരു ലക്ഷം വീതവും നല്‍കുമെന്നും ബദല്‍ സ്‌കൂളുകള്‍ എല്‍.പി. സ്‌കൂളുകളായി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു, നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ് മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.റ്റി. കോയാമ്മു, പരീക്ഷാഭവന്‍ ജോ.കമ്മീഷണര്‍ വൈ.തങ്കച്ചന്‍, പരീക്ഷാഭവന്‍ സെക്രട്ടറി ജോണ്‍സ് വി.ജോണ്‍,വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സി.ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summery
Will increase basic needs in schools: PK Abdu Rub

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post