ഐ ടി @ സ്­കൂള്‍ പ്രൈ­മ­റി ത­ല­ത്തി­ലേ­ക്കും

മ­ല­പ്പു­റം: പഠ­ന­ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്കും ഭ­ര­ണ നിര്‍­വ­ഹ­ണ­ത്തി­നും പൂര്‍­ണ­മാ­യും സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌­വെ­യര്‍ ഉ­പ­യോ­ഗി­ക്കു­ന്ന ലോ­ക­ത്തി­ലെ ഏ­റ്റ­വും വ­ലി­യ വി­ദ്യാ­ഭ്യാ­സ സം­രംഭ­മാ­യ ഐ ടി @ സ്­കൂള്‍ പദ്ധതി ഈ അ­ധ്യ­യ­ന വര്‍­ഷം മു­തല്‍ പ്രൈ­മ­റി ത­ല­ത്തി­ലേ­ക്ക്. ഇ­തി­നാ­യി സ്വ­ത­ന്ത്ര­മാ­യ സോ­ഫ്റ്റ്‌വെ­യ­റും പാഠ­ പു­സ്­ത­ക­ങ്ങ­ളും ത­യ്യാ­റാ­ക്കി­യി­ട്ടു­ണ്ട്. അ­നു­ദി­നം മാ­റി­ക്കൊ­ണ്ടി­രി­ക്കു­ന്ന വി­വ­ര­ സാ­ങ്കേ­തി­കവി­ദ്യാ ­രം­ഗ­ത്തെ പു­രോ­ഗ­തി­ ഓ­രോ സ്­കൂ­ളി­ലും ല­ഭ്യ­മാ­കുംവി­ധം സ്­കൂ­ളു­ക­ളി­ലെ ഐ ­ടി കോ­-ഓര്‍ഡി­നേ­റ്റര്‍­മാര്‍ക്ക് നി­ര­ന്ത­ര പ­രി­ശീ­ല­നം നല്‍­കു­ന്ന പ്രവര്‍ത്തനവും ഈ വര്‍ഷം തുട­രു­ന്നു­ണ്ട്. സം­സ്ഥാ­ന­ത്തെ എല്‍ പി സ്­കൂ­ളി­ലെ അ­ധ്യാ­പ­കര്‍­ക്കു­ള്ള ഐ ടി പ­രി­ശീ­ല­നം ഈ­ മാ­സം നല്‍­കും.­
അ­ധ്യാ­പ­ക ശാ­ക്തീ­ക­ര­ണം, ഉ­ള്ള­ട­ക്ക വി­ന്യാ­സം, പ­ശ്ചാ­ത്ത­ല വി­ക­സ­നം, എ­ജ്യൂ­സാ­റ്റ് എ­ന്നി­ങ്ങ­നെ സ­മ­ഗ്ര­മാ­യ സാ­ങ്കേ­തി­ക വി­ന്യാ­സ പ­ദ്ധ­തി­യു­ടെ ഉ­ദാ­ത്ത മാ­തൃ­ക­യാ­യി ഇതി­നകം മാ­റിക്കഴി­ഞ്ഞി­ട്ടുണ്ട് ഐ ടി @ സ്­കൂ­ള്‍ പദ്ധ­തി. ഗു­ണ­മേ­ന്മ­യു­ള്ള വി­ദ്യാ­ഭ്യാ­സം എ­ല്ലാ­വര്‍­ക്കും എ­ത്തി­ക്കാ­നു­ള്ള വി­ദ്യാ­ഭ്യാ­സ വ­കു­പ്പി­ന്റെ പ്ര­വര്‍­ത്ത­ന­ങ്ങള്‍­ക്ക് ചാ­ല­ക ശ­ക്തി­യാ­യി മാ­റാന്‍ ഐ ടി @ സ്­കൂ­ളി­ന് സാധി­ച്ചി­ട്ടു­ണ്ട്.
നി­ല­വില്‍ ഹൈ­സ്­കൂള്‍ ത­ല­ത്തില്‍ മാ­ത്ര­മാ­ണ് ഐ ടി വി­ദ്യാ­ഭ്യാ­സം നിര്‍­ബ­ന്ധ­മാ­ക്കി­യി­ട്ടു­ള്ള­ത്. യു പി ത­ല­ത്തില്‍ ഐ ടി വി­ദ്യാ­ഭ്യാ­സം നല്‍­കു­ന്നു­ണ്ടെ­ങ്കി­ലും നിര്‍­ബ­ന്ധ­മാ­ക്കി­യി­ട്ടി­ല്ല. എ­ന്നാല്‍ സ്­കൂള്‍ വി­ദ്യാര്‍­ഥി­കള്‍­ക്ക് വി­വ­ര­ സാ­ങ്കേ­തി­ക­ വി­ദ്യ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട കാ­ര്യ­ങ്ങ­ളില്‍ താ­ത്­പ­ര്യം വര്‍­ധി­പ്പി­ക്കു­ന്ന­തി­നാ­യി പ്ര­ത്യേ­ക­മാ­യി രൂ­പം കൊ­ടു­ത്ത ശാ­സ്­ത്ര­-­ക­ലാ ഉ­ത്സവ­മാ­യ ഐ ടി മേ­ള­യില്‍ യു പി വി­ഭാ­ഗ­ത്തെ­യും പ­ങ്കെ­ടു­പ്പി­ക്കാ­റു­ണ്ട്. എങ്കിലും പ്രൈ­മ­റി ത­ല­ത്തി­ല്‍ നിര്‍­ബ­ന്ധ വി­ദ്യാ­ഭ്യാ­സമാ­യി­ട്ട­ല്ല ഇ­പ്പോള്‍ ഇത് ന­ട­പ്പി­ലാ­ക്കു­ന്ന­ത്.
ഈ അ­ധ്യ­യ­ന വര്‍­ഷം മു­തല്‍ പ­ത്താം ക്ലാ­സി­ലേ­ക്ക് പു­തി­യ ഐ ടി പാഠ­പു­സ്­ത­കം ത­യ്യാ­റാ­ക്കി­യി­ട്ടു­ണ്ട്. ഇ­തി­നാ­യി അ­ധ്യാ­പ­കര്‍­ക്കു­ള്ള പ­രി­ശീ­ല­നം ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ സം­സ്ഥാ­ന­ത്തി­ന്റെ വി­വി­ധ കേ­ന്ദ്ര­ങ്ങളില്‍ ന­ട­ന്നു. ഇ­ക്ക­ഴി­ഞ്ഞ അ­വ­ധി­ക്കാ­ല­ത്ത് ന­ട­ന്ന ഐ ടി മേ­ള­യില്‍ പ­ങ്കെ­ടു­ത്ത വി­ദ്യാര്‍­ഥി­ക­ളു­ടെ പ്ര­ക­ട­നം ഏ­റെ പ്ര­ശം­സ­നീ­യ­മാ­യി­രു­ന്നു.
ഐ ടി @ സ്­കൂ­ളിന്റെ തു­ട­ക്കം മു­തല്‍ സു­പ്ര­ധാ­ന ചു­വ­ടുവെ­പ്പു­കള്‍­ക്ക് നേ­തൃ­ത്വം നല്‍­കി­യ മ­ല­പ്പു­റം ജി­ല്ല ത­ന്നെ­യാ­ണ് പ്രൈ­മ­റി ത­ല­ത്തി­ലേ­ക്കു­ള്ള കാല്‍­വെ­പ്പി­ലും മു­ഖ്യ ­പ­ങ്ക് വ­ഹി­ച്ച­തെ­ന്ന് ഐ ടി @ സ്­കൂള്‍ ജി­ല്ലാ കോ-ഓര്‍­ഡി­നേ­റ്റര്‍ കെ ടി കൃ­ഷ്­ണ­ദാ­സ് സി­റാ­ജി­നോ­ട് പ­റ­ഞ്ഞു. നി­ല­വില്‍ ഓ­രോ ജി­ല്ല­യി­ലും ഒ­രു സ്­മാര്‍­ട്ട് സ്­കൂ­ളും ഓ­രോ നി­യോ­ജ­ക­ മ­ണ്ഡ­ല­ത്തി­ലും ഒ­രു മോ­ഡല്‍ സ്­കൂ­ളു­മാ­ണു­ള്ള­ത്. സ്വ­ത­ന്ത്ര സോ­ഫ്റ്റ്‌വെ­യര്‍ ആ­യ­തി­നാല്‍ സാ­ധാ­ര­ണ ക­മ്പ്യൂ­ട്ടര്‍ അ­റി­യു­ന്ന­വര്‍­ക്ക് ഐ ടി @ സ്­കൂ­ളി­ന്റെ ക്ലാ­സ് കൈകാര്യം ചെയ്യാന്‍ സാ­ധി­ക്കി­ല്ല. അ­തി­നാല്‍ ഐ ടി @ സ്­കൂ­ളി­ന്റെ പരി­ശീ­ല­നം നേ­ടി­യ­ അ­ധ്യാ­പ­ക­രെ മാ­ത്ര­മേ വി­ദ്യാര്‍­ഥി­കള്‍­ക്ക് ക്ലാ­സെ­ടു­ക്കാന്‍ അ­നു­വ­ദി­ക്കുക­യു­ള്ളൂ.
പ്രൈ­മ­റി ത­ല­ത്തി­ലേ­ക്ക് ഐ ടി @ സ്­കൂ­ളി­നെ വ്യാ­പി­പ്പി­ക്കു­മ്പോള്‍ അ­തി­നാ­വ­ശ്യ­മാ­യ അ­ടി­സ്ഥാ­ന സൗ­ക­ര്യ­ങ്ങ­ളൊ­ന്നും സര്‍­ക്കാര്‍ ഇ­പ്പോള്‍ നല്‍­കു­ന്നി­ല്ല. എ­ന്നാല്‍ മി­ക്ക സ്­കൂ­ളു­ക­ളിലും ചു­രു­ങ്ങി­യ­ത് ഒ­ന്നോ ര­ണ്ടോ ക­മ്പ്യൂ­ട്ട­റെ­ങ്കി­ലു­മു­ണ്ടാ­കും. ഇ­ത്ത­ര­മൊ­രു പ­ദ്ധ­തി ന­ട­പ്പി­ലാ­ക്കി­യാല്‍ ജ­ന­പ്ര­തി­നി­ധി­ക­ളും സ­ന്ന­ദ്ധ സം­ഘ­ട­ക­ളും സ്­കൂ­ളി­ലേ­ക്ക് ആ­വ­ശ്യ­മാ­യ സൗ­ക­ര്യ­ങ്ങള്‍ ചെ­യ്യാന്‍ ഏ­റെ താ­ത്­പ­ര്യ­മെ­ടു­ക്കു­മെ­ന്നും അ­ങ്ങ­നെ ഈ പ­ദ്ധ­തി­ വി­ജ­യത്തിലെ­ത്തിക്കാനാ­കു­മെ­ന്നും ജി­ല്ലാ കോ-ഓര്‍­ഡി­നേ­റ്റര്‍ പ­റ­ഞ്ഞു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post