മഹിത മൂല്യങ്ങളെ മുറുകെ പിടിക്കുക: കാന്തപുരം

പാണക്കാട്: മഹാന്മാരായ സാത്തികന്മാര്‍ പകര്‍ന്നു നല്‍കിയ മഹിത മുല്യങ്ങളെ ജീവിതത്തില്‍ പകര്‍ത്തി വൈയക്തിക ജീവിതം ധന്യമാക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. മാനവിക മൂല്യങ്ങളില്‍ നിന്നും സമുഹത്തിന്റെ അകല്‍ച്ചയും അധാര്‍മിക്തയുടെ വ്യപനവുമാണ് മാനവ ലോകം നേരിടുന്ന പ്രധാന വെല്ലുവിളി യെന്നും അദ്ദേഹം പറഞ്ഞു .തികഞ്ഞ പണ്ഡിതനും സുക്ഷ്മ ജീവിതം നയിച്ച പ്രബോധകനുമായിരുന്നു പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റകോയ തങ്ങളെന്ന് കാന്തപുരം അഭിപ്രായപെട്ടു. പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റകോയ തങ്ങളുടെ ഒന്നാം ഉറൂസ് മുബറക്കിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സയ്യിദ് യുസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. .സയ്യിദ് അലി ബാഫകി തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ, സയ്യിദ് ഹുസൈന്‍ അഹ്മദ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ടി സ് കെ തങ്ങള്‍ ബുഖാരി , സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുലൈലി തങ്ങള്‍, ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മഞ്ഞപറ്റ ഹംസ മുസ്ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലുര്‍, വടശേരി ഹസന്‍ മുസ്‌ലിയാര്‍, മുസ്തഫ കോടൂര്‍ , പി എം കെ ഫൈസി മോങ്ങം, അബൂഹനീഫല്‍ ഫൈസി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി സംബന്ധിച്ചു. പ്രഫ. കെ എം എ റഹീം സ്വാഗതവും ദുല്‍ഫുഖാര്‍ സഖാഫി നന്ദിയും പറഞ്ഞു

Keywords: Kanthapuram, Panakkad, Malappuram, Uroos, കേരള, .

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post