കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭൂമി അളക്കല്‍ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിവിധ സൊസൈറ്റികള്‍ക്കും ചെയറുകള്‍ക്കും നല്‍കിയ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ തുടങ്ങി.സര്‍വേയില്‍ അനധൃകൃത കയ്യേറ്റം കണ്ടെത്തിയാല്‍ ഒഴിവാക്കാന്‍ നടപടിയെടുക്കും. സര്‍വകലാശാലയില്‍ ഭൂമിദാനവിവാദത്തെ തുടര്‍ന്നാണ് വിവിധ സംഘടനകള്‍ക്ക് സൊസൈറ്റി നടത്തിപ്പിനും പഠനചെയറുകള്‍ക്കുമായി നല്‍കിയ ഭൂമി അളക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.ഇതിനായി മൂന്നംഗ സിമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്.
സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ ശിവരാമന്‍,അഡ്വ നിയാസ്,ടി പി അഷ്‌റഫലി എന്നിവരങ്ങിയതാണ് സിമിതി. ഇ എം എസ് ചെയര്‍,റബ്‌കോക്ക് വാടകക്ക് നല്‍കിയ ഇടത് യൂനിയന്റെ ഹൗസിങ്ങ് കോ-ഓപറേറ്റീവ് സൊസൈറ്റി,ഇന്ത്യന്‍ കോഫി ഹൗസിന് നല്‍കിയ കോ-ഓപറേറ്റീവ് സ്റ്റോര്‍,കോണ്‍ഗ്രസ് അനുകൂല മാള ഭവന്‍ ഹോട്ടല്‍ തുടങ്ങിയവയുടെ സ്ഥലങ്ങള്‍ പരിശോധിക്കുന്നുണ്ട്.ഇന്നലെ റബ്‌കോ ഗോഡൗണ്‍,ഇന്ത്യന്‍ കോഫി ഹൗസ് എന്നിവ നില്‍കുന്ന സ്ഥലം അളന്നു.ബാക്കി സ്ഥലം ഇന്ന് അളക്കും.ഇ എം എസ് ചെയറിന് ഭൂമി അനുവദിച്ചതായി രേഖകളില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.ഇ എം എസ് ചെയറിന്റെ ഓഡിറ്റോറിയം അനധൃകൃതമായാണ് പണിതിട്ടുള്ളത്.സി പി എം അനുകൂല സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയ ഭൂമി റബ്‌കോക്ക് മറിച്ചുനല്‍കുകയായിരുന്നു.സി പി എം കോ -ഓപറേറ്റീവ് സ്റ്റോറിന്റെ കെട്ടിടം ഇന്ത്യന്‍ കോഫി ഹൗസിന് അനധൃകൃതമായി നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.കോണ്‍ഗ്രസ് അനുകൂല സൊസൈറ്റിക്ക് കീഴിലെ മാള ഭവന്‍ ഹോട്ടലിന് സ്ഥലം നല്‍കിയതിനും രേഖകളില്ല.സിമിതിയുടെ റിപ്പോര്‍ട്ട് നാളെ നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.

Keywords:Calicut University, Land, Malappuram, കേരള, Land assessment starts in Calicut University 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post