പാന്‍മസാല നിരോധനം: ജനജാഗ്രതാസമിതി രൂപീകരിക്കുക

തിരൂര്‍: പാന്‍മസാലയുടെ ഉല്‍പാദനവും വിപണനവും നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയ കേരള സര്‍ക്കാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എസ്.എഫ് തിരൂര്‍ ഡിവിഷന്‍ കമ്മറ്റി അഭിവാദ്യ റാലി നടത്തി. പാന്‍ മസാലകള്‍ക്കെതിരെ ജനജാഗ്രത എന്ന പ്രമേയവുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് എസ്.എസ്.എഫ് നടത്തിയ ക്യാമ്പയിനോട് അനുബന്ധിച്ച് കേരളത്തില്‍ നൂറിലധികം ഗ്രാമപഞ്ചായത്തുകളില്‍ പാന്‍മസാല നിരോധിച്ചിരുന്നു. പക്ഷെ, നിരോധനം നിലനില്‍ക്കെതന്നെ പാന്‍മസാലയുടെ വിപണനം വ്യാപകമായി നടന്നിരുന്നു. കേവല നിരോധനങ്ങള്‍ക്കപ്പുറം വിപണനം പൂര്‍ണ്ണമായി തടയുന്നതിനുവേണ്ടി നിയമപാലകരും പൊതുജനങ്ങളും ഉള്‍പ്പെടുന്ന ജനജാഗ്രതാസമിതി രൂപീകരിക്കുവാന്‍ അധികൃതര്‍ ശ്രദ്ധചലുത്തണം. തിരൂര്‍ നഗരത്തില്‍ നടന്ന റാലിക്ക് എം.പി. നൗഷാദ് സഖാഫി, എം. ഷാഫി കാളാട്, അബ്ദുല്‍ഹാദി അഹ്‌സനി, സക്കീര്‍ സഖാഫി, സൈനുല്‍ ആബിദ്, ഹംസ കോറാട് എന്നിവര്‍ നേതൃത്വം നല്‍കി.

English Summery
Ban pan masala: Form public caution committee 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post