പിന്നാക്ക വിഭാഗക്കാര്‍ക്ക് 18 കോടിയുടെ വായ്പ നല്‍കും

മലപ്പുറം: പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജില്ലയില്‍ പുതിയ സാമ്പത്തിക വര്‍ഷം വിവിധ പദ്ധതികള്‍ക്കായി 18 കോടി രൂപയുടെ വായ്പ നല്‍കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ അറിയിച്ചു. കോര്‍പറേഷന്റെ പ്രവര്‍ത്തനം എല്ലാവരിലും എത്തിക്കുവാനും വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുവാനും കുടുംബശ്രീ യൂനിറ്റുകള്‍ മുഖേന ലഘുവായ്പാ പദ്ധതി നടപ്പിലാക്കിവരുന്നു. കഴിഞ്ഞ വര്‍ഷം 5 പഞ്ചായത്തുകള്‍ക്ക് 1.05 കോടി രൂപ വിതരണം ചെയ്തു. ഈ വര്‍ഷം 2.56 കോടി രൂപ വിതരണം ചെയ്യും.

2011-12 ല്‍ ജില്ലാ ഓഫീസില്‍ നിന്ന് 1529 പേര്‍ക്ക് 1489.32 കോടി വിതരണം ചെയ്തു. പദ്ധതി, എണ്ണം, തുക യഥാക്രമം: സ്വയംതൊഴില്‍ വായ്പ, 595,574.7 ലക്ഷം, വനിതകള്‍ക്കുള്ള ന്യൂസ്വര്‍ണിമ പദ്ധതി, 23, 8.5 ലക്ഷം, വിവാഹ വായ്പ, 285, 272.63 ലക്ഷം, വിവിധോദ്ദേശ വായ്പ, 251, 236.55 ലക്ഷം, വിദ്യാഭ്യാസ വായ്പ, 269, 131.72, വിദ്യാര്‍ഥികള്‍ക്കുള്ള കമ്പ്യൂട്ടര്‍ വായ്പ, 1, 0.3 ലക്ഷം, ഉദ്യോഗസ്ഥര്‍ക്കുള്ള ഭവന പുനരുദ്ധാരണ വായ്പ, 87, 150.5 ലക്ഷം,ഉദ്യോഗസ്ഥര്‍ക്കുള്ള ഇരുചക്രവാഹന വായ്പ എട്ട്, 3.92 ലക്ഷം, പ്രവര്‍ത്തന മൂലധന വായ്പ, അഞ്ച്, അഞ്ച് ലക്ഷം, കുടുംബശ്രീ സി.ഡി.എസുകള്‍ക്കുള്ള ലഘു വായ്പ, അഞ്ച്, 105.5 ലക്ഷം.

ഈ വിഭാഗങ്ങള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍രഹിതര്‍ക്ക് 500 രൂപ സ്റ്റൈപ്പന്റ് നല്‍കും. 6 മാസമാണ് പരിശീലനം. ഇതിനായി 50 പേരെ തെരെഞ്ഞെടുത്തു. പരിശീലനം ഉടന്‍ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള വിവിധ പരിശീലനപരിപാടികള്‍ ബോധവത്കരണ ക്യാമ്പുകള്‍, വായ്പാമേളകള്‍, പ്രദര്‍ശനം എന്നിവ നടത്തി വരുന്നു.

English Summery
18 crores loan to SCST.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post