എസ് വൈ എസ് ജില്ലാ ഉപയാത്ര വ്യാഴാഴ്ച തുടങ്ങും

മലപ്പുറം: കേരള യാത്രയോടനുബന്ധിച്ച് എസ് വൈ എസ് സംഘടിപ്പിക്കുന്ന ജില്ലാ ഉപയാത്ര വ്യാഴാഴ്ച വെളിയംകോട് നിന്ന് തുടങ്ങും. രാവിലെ 9 മണിക്ക് വെളിയംകോട് ഉമര്‍ഖാസി മഖാം സിയാറത്തോടെയാണ് യാത്രക്ക് തുടക്കമാകുക. എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫ് കോയ തങ്ങള്‍ വൈലത്തൂര്‍ യാത്രാ നായകന്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ക്ക് പതാക കൈമാറും. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമിയാണ് യാത്രാ ഉപനായകന്‍.
വെളിയംകോട്, പുത്തന്‍പള്ളി, ചങ്ങരംകുളം, എടപ്പാള്‍, കുറ്റിപ്പുറം, എടക്കുളം, പുത്തനത്താണി, വൈലത്തൂര്‍, ആലത്തിയൂര്‍, പറവണ്ണ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാത്രി 8 മണിക്ക് ആദ്യ ദിവസത്തെ പ്രയാണം താനൂരില്‍ സമാപിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, സി കെ ശക്കീര്‍, സികെ എം ഫാറൂഖ്, എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, റഹീം കരുവള്ളി, അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റീരി, എം അബൂബക്കര്‍ പടിക്കല്‍, എ പി ബശീര്‍ ചെല്ലക്കൊടി,സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രമേയ പ്രഭാഷണം നടത്തും. നാളെ മൂന്ന് മണിക്ക് പരപ്പനങ്ങാടിയില്‍ നിന്ന് പുനരാരംഭിക്കുന്ന യാത്ര ചേളാരി, പുളിക്കല്‍, ചെങ്ങാനി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വേങ്ങരയില്‍ സമാപിക്കും.
ജില്ലയിലെ സുന്നി പ്രസ്ഥനത്തിലെ സമുന്നതരായ നേതാക്കളും പതാക വാഹകരായ 66 അംഗ എസ് എസ് എഫ് സ്‌നേഹസംഘവുമാണ് യാത്രയെ അനുഗമിക്കുന്നത്. പ്രമുഖ രാഷ്ടീയ, സമൂഹിക, സംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. വിവിധ കേന്ദ്രത്തിലെ സ്വീകരണത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post