ഇ.ജെ. തോമസ് വധം: രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവ്

ഇ.ജെ. തോമസ്  
മഞ്ചേരി: കോഴിക്കോട് കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എകൈ്‌സസ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥന്‍ കല്‍പ്പറ്റ എമിലി ജെ.എം.ജെ. കോട്ടേജില്‍ ഇ.ജെ. തോമസിനെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസ്സില്‍ രണ്ടുപേര്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്ന് മഞ്ചേരി രണ്ടാം അതിവേഗ കോടതി വിധിച്ചു.
ഒന്നാംപ്രതി മൊറയൂര്‍ പുതിയേടത്ത് കോടാലി മാണിപറമ്പില്‍ മുഹമ്മദ് റിയാസ് (കോടാലി റിയാസ് 23), രണ്ടാം പ്രതി കോഡൂര്‍ വലിയാട് കടങ്ങോട്ട് ജസ്സീര്‍ അലി (ജംഷീര്‍23) എന്നിവര്‍ക്കാണ് ജഡ്ജി ബി.ജി. ഹരീന്ദ്രനാഥ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം.
അഞ്ചാംപ്രതി കോഡൂര്‍ പാലോളി വീട്ടില്‍ ഇബ്രാഹിമി (37)ന് മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി തടവുണ്ടാകും.
മൂന്നും നാലും പ്രതികളായ തമിഴ്‌നാട് വേദാരണ്യം പ്രഭാകരന്‍ എന്ന ഷംസുദ്ദീന്‍, മലപ്പുറം പട്ടര്‍കടവ് വനമ്പുഴ വീട്ടില്‍ അബ്ദുള്‍ ഗഫൂര്‍ എന്നിവരെ വെറുതേ വിട്ടു.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എന്‍. ഭാസ്‌കരന്‍നായര്‍, അഡ്വ. എം. അനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.

ഒന്നാംപ്രതി മുഹമ്മദ് റിയാസ്, രണ്ടാം പ്രതി ജസ്സീര്‍ അലി, അഞ്ചാംപ്രതി ഇബ്രാഹിം 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post